Payangadi
KSTU പ്രതിഭ ക്വിസ് വിജയി അഫ്രാസ് അഹമ്മദിനെ ആദരിച്ചു..
30 Nov 20191 മിനിറ്റ് വായന

KSTU പ്രതിഭ ക്വിസ് മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കിയ അഫ്രാസ് അഹമ്മദിനെ MYC അടിപ്പാലത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
താജുദ്ധീൻ പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പഴയങ്ങാടി സബ് ഇൻസ്‌പെക്ടർ
ഷാജു കെ ഉദ്‌ഘാടനം നിർവഹിച്ചു. മാത്യു കെ ജെ (ഗ്രേഡ് എസ് ഐ പഴയങ്ങാടി )
അബ്ദുൽ ലത്തീഫ് എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ അടിപ്പാലം സൂപ്പർ ലീഗ് സീസൺ 5 ലോഗോ പ്രകാശനവും നടന്നു. മുസ്തഫ പി എൻ സ്വാഗതവും ഷബീർ പി എൻ നന്ദിയും പറഞ്ഞു.





