Kannur
HomeNews

പയ്യാമ്പലം ബീച്ച് മാലിന്യമുക്തമാക്കി..

8 Jan 20191 മിനിറ്റ് വായന
പയ്യാമ്പലം ബീച്ച് മാലിന്യമുക്തമാക്കി..
കണ്ണൂർ: കോർപ്പറേഷന്റെയും നാഷണൽ സർവീസ് സ്കീം കണ്ണൂർ ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ പയ്യാമ്പലം ബീച്ച് മാലിന്യമുക്തമാക്കി. പയ്യാമ്പലം ബീച്ച് പ്ലാസ്റ്റിക്‌രഹിതമാക്കി നിലനിർത്താനുള്ള ചുമതല കണ്ണൂർ ക്ലസ്റ്റർ ഏറ്റെടുത്തു..

എല്ലാ മാസവും രണ്ടാം ശനിയാഴ്ച ബീച്ച് ശുചീകരണം നടത്തുമെന്ന് നാഷണൽ സർവീസ് സ്കീം കണ്ണൂർ ക്ലസ്റ്റർ കൺവീനർ ഹരീഷ് കുമാർ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി.ലത ഉദ്ഘാടനം ചെയ്തു.

സരീഷ് പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ സത്താർ എന്നിവർ സംസാരിച്ചു.

സെയ്‌ന്റ് തെരേസാസ് ഗേൾസ് സ്കൂൾ, സെയ്‌ന്റ് മൈക്കിൾസ് ബോയ്സ് സ്കൂൾ, ജി.എച്ച്.എസ്.എസ്. പുഴാതി, ജി.എച്ച്.എസ്.എസ്. പള്ളിക്കുന്ന്, ചൊവ്വ സ്കൂൾ, ടൗൺ സ്കൂൾ തുടങ്ങിയ യൂണിറ്റുകൾ പരിപാടിയിൽ പങ്കെടുത്തു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക