Kerala
HomeNews

വിവാദ പ്രസംഗം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

9 Jan 20191 മിനിറ്റ് വായന
വിവാദ പ്രസംഗം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല വിഷയത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗത്തെ തുടര്‍ന്ന് എടുത്ത കേസില്‍ നടന്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

പ്രസംഗം കുറ്റകരമാണെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ വന്നാല്‍ രണ്ടായി വലിച്ചുകീറി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കുമെന്നായിരുന്നു കേസിനാധാരമായ വിവാദ പ്രസംഗം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക