Information
HomeNews

മൊബൈല്‍ ഗെയിം കളിച്ച് മകന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി

11 Jun 20231 മിനിറ്റ് വായന
മൊബൈല്‍ ഗെയിം കളിച്ച് മകന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കി

സമയം ചെലവഴിക്കാൻ മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായതോടെ കുട്ടികള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നതിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ വാര്‍ത്തയായിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 16 വയസുകാരൻ മൊബൈല്‍ ഗെയിം കളിക്കാൻ വേണ്ടി 36 ലക്ഷം രൂപ വരെയാണ് ചെലവഴിച്ചത്. ആദ്യം മുത്തച്ഛന്റെ ഫോണില്‍ ഗെയിം ഇൻസ്റ്റാള്‍ ചെയ്താണ് കുട്ടി ഗെയിം കളിക്കാൻ ആരംഭിച്ചത്. എന്നാല്‍, ഗെയിമില്‍ അഡിക്റ്റായപ്പോള്‍ പിന്നീട് പണം ചെലവഴിക്കാൻ ആരംഭിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,500 രൂപയാണ് ഗെയിം കളിക്കാൻ ചെലവഴിച്ചത്. പിന്നീട് കൂടുതല്‍ ഹരമായി മാറിയതോടെ വലിയ തുക ചെലവഴിക്കുകയായിരുന്നു. ഇത്തരത്തില്‍ ഫ്രീ ഫയര്‍ ഗെയിമില്‍ 1.5 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് പണമിടപാട് നടത്തിയിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിനായി പണം പിൻവലിക്കാൻ കുട്ടിയുടെ അമ്മ ബാങ്ക് സന്ദര്‍ശിച്ചപ്പോഴാണ് അക്കൗണ്ട് കാലിയായ വിവരം അറിയുന്നത്. എസ്ബിഐയിലും എച്ച്‌ഡിഎഫ്സിയിലുമാണ് യുവതിക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്. എസ്ബിഐയില്‍ നിന്ന് 27 ലക്ഷം രൂപയും, HDFC ബാങ്കില്‍ നിന്ന് 9 ലക്ഷം രൂപയുമാണ് പിൻവലിച്ചിരിക്കുന്നത്. ഇതോടെ, യുവതിക്ക് ആകെ നഷ്ടപ്പെട്ടത് 36 ലക്ഷം രൂപയാണ്. തുടര്‍ന്ന് യുവതി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക