Information
HomeNews

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ.

22 Jun 20211 മിനിറ്റ് വായന
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ.



ലക്ഷദ്വീപ് ഭരണകൂടം പുറപ്പെടുവിച്ച രണ്ട് വിവാദ ഉത്തരവുകള്‍ക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ. ഡയറി ഫാം അടച്ചുപൂട്ടിയതിനും ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.



ഇനി ഒരു ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ നടപടി. ദ്വീപ് സ്വദേശിയായ അജ്മല്‍ അഹമ്മദിന്‍റെ പൊതു താല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിറേതാണ് നടപടി. കേസില്‍ കോടതി അഡ്മിനിസ്‌ട്രേറ്ററുടേയും
ലക്ഷദ്വീപ് ഭരണകൂടത്തിന്റേയും വിശദീകരണം തേടി. അനിശ്ചിതകാലത്തേക്കാണ് സ്റ്റേ. വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി. അതിന്‍റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു.


അഡ്മിനിസ്‌ട്രേറ്ററുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ദ്വീപിലെ ഫാമുകള്‍ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാന്‍ നിര്‍ദേശിച്ചുമാണ് മെയ് മാസത്തില്‍ ഉത്തരവിറക്കിയത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക