Information
HomeNews

പ്രതിഷേധം സംഘടിപ്പിച്ചു

24 Sept 20211 മിനിറ്റ് വായന
പ്രതിഷേധം  സംഘടിപ്പിച്ചു

 



ആസാമിൽ 50 വർഷത്തോളമായി താമസിക്കുന്ന തങ്ങളുടെ കുടിലുകളിൽ നിന്ന് ഇറക്കി വിടാൻ വന്ന അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊലപ്പെടുത്തിയ

ഭരണകൂട ഭീകരതയിൽ  പ്രതിഷേധിച്ച് സംസ്ഥാനമൊട്ടുക്കും SDPI നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 

 SDPI മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാട്ടൂലിൽ 

പ്രതിഷേധ പ്രകടനം നടത്തി.

BJP നേതൃത്വം നൽകുന്ന ആസാമിലെ ഭരണകൂടം പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയായിരുന്നു.

ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്നും പഞ്ചായത്ത്‌ കമ്മിറ്റി ആഹ്വാനം ചെയ്തു.


മാട്ടൂൽ കാവിലെ പറമ്പിൽ നിന്നും ആരംഭിച്ച പ്രകടനം മാട്ടൂൽ ജസിന്തയ്ക്ക് സമാപിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക