Kannur
HomeNews

കൊവിഡ്: കണ്ണൂർ ജില്ലയില്‍ 67 പേര്‍ക്കു കൂടി രോഗമുക്തി

6 Sept 20201 മിനിറ്റ് വായന
കൊവിഡ്: കണ്ണൂർ ജില്ലയില്‍ 67 പേര്‍ക്കു കൂടി രോഗമുക്തി




കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 67 പേര്‍ കൂടി ഇന്നലെ (സപ്തംബര്‍ ആറ്) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3180 ആയി.

20 പേര്‍ എംഐടി ഡിസിടിസിയില്‍ നിന്നും 17 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും 10 പേര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എട്ട് പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ചു പേരും രോഗമുക്തി നേടി. തലശ്ശേരി ജനറല്‍ ആശുപത്രി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന രണ്ട് വീതം പേരും ആയുര്‍വേദ സിഎഫ്എല്‍ടിസി, ഹോം ഐസൊലേഷന്‍, ചെറുകുന്ന് എസ്എംഡിപി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക