Payangadi
HomeNews

CITU ജില്ലാ സമ്മേളന പൊതു പ്രകടനം നാളെ..

24 Sept 20191 മിനിറ്റ് വായന
CITU ജില്ലാ സമ്മേളന പൊതു പ്രകടനം നാളെ..



CITU ജില്ലാ സമ്മേളന പൊതു പ്രകടനം 25.9.19 ബുധൻ വൈകു. 4 മണിക്ക് എരിപുരത്ത് മാടായി ബേങ്ക് ഓഡിറ്റോറിയത്തിനു സമീപത്തു നിന്നാരംഭിക്കും. അനേകം തൊഴിലാളികളും ബഹുജനങ്ങളും പ്രകടനത്തിൽ പങ്കെടുക്കും.
ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ അടിയറ വെച്ചു എന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രറട്ടറി എളമരം കരിം എം.പി. സി.ഐ.ടി.യു ജില്ലാ സമ്മേളനം മാടായി ബാങ്ക് ഓഡിറ്റോറിയതില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായ മേഖലകളിലും വന്‍കിട തൊഴില്‍ ശാലകളിലും 75% കരാര്‍ തൊഴിലാളികളാണ് എന്നും നവ ഉദാരവല്‍ക്കരണവും പൊതുമേഖല വ്യവസായങ്ങളുടെ സ്വകാര്യവല്‍ക്കരണവും രാജ്യത്തിന് സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചു എന്നും അദ്ദേഹം കുറ്റപെടുത്തി.

സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.പി സഹദേവന്‍, കെ. പത്മനാഭന്‍, ഇ.പി ബാലകൃഷ്ണന്‍, ഐ.വി ശിവരാമന്‍, പി.പി പ്രേമ, കെ.എന്‍ ഗോപിനാഥ്, എം.വി ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ട് ദിവസമായി നടക്കുന്ന പ്രതിനിധി സമേളനത്തില്‍ 413 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. നാളെ വൈകുന്നേരം 4 മണിക്ക് എരിപുരം മേഖല കേന്ദ്രീകരിച്ച് തൊഴിലാളി പ്രകടനവും പഴയങ്ങാടിയില്‍ പൊതുസമ്മേളനവും നടക്കും. എളമരം കരിം എം.പി ഉദ്ഘാടനം ചെയ്യും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക