Kannur
കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന്പേർക്ക് പരിക്ക്..
10 Jan 20191 മിനിറ്റ് വായന

കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. കണ്ണൂർ താഴെചൊവ്വയിൽ തങ്കേക്കുന്ന് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. നടാല്‍ സ്വദേശി മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണന്‍ (59), കടലായി കുറുവയിലെ മണ്ടേന്‍ രവീന്ദ്രന്‍ (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി താഴെചൊവ്വ കിഴക്കേവളപ്പില്‍ ഷാന്‍ (11) എന്നിവര്‍ക്കാണ് കടിയേറ്റത്..
റോഡരുകിലെ പറമ്പില്‍നിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റുനിറയ്ക്കുന്നതിനിടയാണ് വിദ്യാര്‍ഥിക്ക് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി..