Information
പയ്യന്നൂരിലെ ബേങ്ക് ഉദ്യോഗസ്ഥ ഡൽഹിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
4 Jun 20231 മിനിറ്റ് വായന
പയ്യന്നൂർ:പയ്യന്നൂർ എച്ച്.ഡി.എഫ്.സി ബേങ്ക് ഉദ്യോഗസ്ഥ ദീപ്തി (43) ഡൽഹിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മകളോടൊപ്പം ഡൽഹിയിൽ പോയതായിരുന്നു ദീപ്തി. പയ്യന്നൂർ മുതിയലം പള്ളിത്തറ സ്വദേശിയാണ്.
ഭർത്താവ്:
ജയരാമൻ
(കാസർക്കോട് ബോവിക്കാനം ഹയർ സെക്കൻ്ററി സ്കൂൾ കെമിസ്ട്രി അധ്യാപകൻ).
അമ്മ:
ആലന്തട്ട മഠത്തിൽ സൗദാമിനി (പള്ളിത്തറ).
മക്കൾ:
അഭിഷേക് ( വിദ്യാർത്ഥി, അമൽജ്യോതി കോളേജ്, കോട്ടയം),
അരുണിമ ( വിദ്യാർത്ഥി എസ് എ ബി ടി എം സ്കുൾ, തായിനേരി).
സഹോദരി:
തൃപ്തി സഞ്ജയ് (ബാംഗ്ലൂർ).
മൃതദേഹം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പള്ളിത്തറയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും .





