Information
HomeNews

മാടായി ഗവ ഹൈസ്കൂൾ 1963-64 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു..

1 May 20191 മിനിറ്റ് വായന
മാടായി ഗവ ഹൈസ്കൂൾ 1963-64 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു..




മാടായി ഗവ ഹൈസ്കൂൾ 1963-64 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ കുടുംബ സംഗമം ഇന്ന് മാടായി സ്കൂളിൽ വെച്ചു നടന്നു. 55 വർഷത്തിനു ശേഷം ഒപ്പം കഴിഞ്ഞ സഹപാഠികൾ വീണ്ടും ഒന്നിച്ചു. 1963-64 വർഷത്തിൽ സ്കൂളിൽ മൂന്ന് ഡിവിഷനും ആകെ 122 കുട്ടികളും ഉണ്ടായിരുന്നു..


 കുടുംബ സംഗമത്തിൽ പൂർവ അധ്യാപകനായ എം കെ കുഞ്ഞിരാമൻ നമ്പ്യാർ പൂർവകാലത്തെ സ്മരിക്കും വിധം ക്ലാസ്സെടുത്തു തുടർന്ന് ഗുരുപൂജയും ആദരായനവും നടന്നു. 1951ൽ ആരംഭിച്ച മാടായി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളായ സി എച്ച് ഭാസ്കരൻ നമ്പ്യാർ കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കംകുറിച്ചു. പൂർവ്വ വിദ്യാർത്ഥിയും ഇപ്പോഴത്തെ സംസ്ഥാന പുരാവസ്തു-തുറമുഖ വകുപ്പ് മന്തിയുമായ ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി കുടുംബ സംഗമത്തിന്റെ ഭാഗമായി..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക