Payangadi
റെഡ് സ്റ്റാർ അടുത്തില പാട്യം സ്മാരക വോളിയിൽ കലാശ പോരാട്ടം ഇന്ന് (Mar. 7)..
7 Mar 20191 മിനിറ്റ് വായന

റെഡ്സ്റ്റാർ അടുത്തില ആഥിത്യമരുളുന്ന 22ാമത് പാട്യം സ്മാരക വോളിബോൾ ടൂർണ്ണമെൻ്റിലെ ഫൈനൽ മത്സരം ഇന്ന് നടക്കും.കരുത്തരായ രണ്ട് കോളേജുകൾ തമ്മിലാണ് ഇന്ന് കലാശപോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്..
ഒത്തിരി വോളിബോൾ താരങ്ങളെ ഇന്ത്യൻ കായിക രംഗത്തിന് സംഭാവന ചെയ്ത പയ്യന്നൂർ കോളേജ്, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തുമായി പന്ത് തട്ടുന്ന കോ-ഓപ്പ്. കോളേജ് പിലാത്തറയുമായി ഏറ്റ് മുട്ടും..
പാട്യം സ്മാരക എവർ റോളിങ് സിൽവർ കപ്പിൽ ആര് മുത്തമിടുമെന്ന് അറിയാൻ ഇനി കേവലം മണിക്കൂറുകൾ മാത്രം.
ആവേശകരമായ ഫൈനൽ മത്സരത്തിന് സാക്ഷ്യംവഹിക്കാൻ മുഴുവൻ കായിക പ്രേമികളെയും ഞങ്ങൾ ക്ഷണിക്കുന്നു...
ഇന്ന് വൈകുന്നേരം 7 മണി മുതൽ റെഡ്സ്റ്റാർ ഗ്രൗണ്ടിലേക്ക്....





