Payangadi
HomeNews

മാടായിക്കാവ് പൂരോത്സവം മാർച്ച് 12 മുതൽ 20 വരെ..

10 Mar 20191 മിനിറ്റ് വായന
മാടായിക്കാവ് പൂരോത്സവം മാർച്ച് 12 മുതൽ 20 വരെ..

മാടായി തിരുവർകാട്കാവിലെ (മാടായിക്കാവ്) പുരോത്സവം 12 മുതൽ 20 വരെ നടക്കും..

മാർച്ച് 12-ന് വൈകീട്ട് 6.30ന് സഹസ്രദീപം, തുടർന്ന് പഞ്ചവാദ്യം.

13-ന് രാവിലെ 10ന് മാടായിക്കാവ് അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോകസദസ്സ്. വൈകീട്ട് തിരുവാതിരകളി. രാത്രി നാടകം..

 14-ന് വൈകീട്ട് തിരുവാതിരകളി, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ..

 15-ന് രാവിലെ 10ന് അക്ഷരശ്ലോക സദസ്സ്, വൈകീട്ട് മെഗാ തിരുവാതിരകളി, തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തഗാനസുധയും ആർട്ട് ഓഫ് മാജിക്കും..

16-ന് രാവിലെ 10ന് അക്ഷരശ്ലോക സദസ്സ്. വൈകീട്ട് തിരുവാതിരകളി, ക്ഷേത്രകലാ അക്കാദമിയിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ഓട്ടൻതുള്ളൽ..

 17-ന് രാവിലെ ഒൻപതിന് ഭജന..

 18-ന് വൈകീട്ട് തിരുവാതിരകളി, നാടൻപാട്ട്, കുട്ടിക്കുരുത്തോല..

 19-ന് രാവിലെ ഒൻപതിന് ഭാഗവത പാരായണവും പ്രഭാഷണവും. വൈകീട്ട് ഏഴിന് തായമ്പക. തുടർന്ന് പുരാണനാടകം.. 

20-ന് പൂരംനാളിൽ രാവിലെ തെക്കിനാക്കിൽ കോട്ടയിലേക്ക് എഴുന്നള്ളിപ്പ്. എട്ടിന് വടുകുന്ദ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. 8.30ന് വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) നടക്കും. 11 മണിക്ക് മാടായിക്കാവിലേക്കുള്ള മടക്കം..

 എഴുന്നള്ളിപ്പു എതിരേൽപ്പോടെയും ഉത്സവം സമാപിക്കും. ദിവസവും രാവിലെ തെക്കിനാക്കിൽ കോട്ടയിലേക്ക് എഴുന്നള്ളിപ്പ്, പൂരക്കളി എന്നിവ ഉണ്ടാകും.. 

12 മുതൽ 19 വരെ ഉച്ചയ്ക്ക് അമൃതദായിനി ഊട്ടുപുരയിൽ പ്രസാദ ഊട്ടും, 20-ന് രാവിലെ ഒൻപതുമുതൽ ഉച്ചവരെ പുരക്കഞ്ഞി വിതരണവും ഉണ്ടാകും..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക