Payangadi
ചെങ്ങൽ ചീറങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ടം മാർച്ച് 12, 13ന്..
11 Mar 20191 മിനിറ്റ് വായന

ചെങ്ങൽ ശ്രീ ചീറങ്ങാട്ട് ഭഗവതിക്ഷേത്രം കളിയാട്ടം മാർച്ച് 12,13 തീയതികളിൽ നടക്കും. 12ന് രാവിലെ ഗണപതിഹോമം, രാത്രി 8ന് ധർമ്മദൈവത്തിന്റെ പുറപ്പാട്, തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റം..
13ന് പുലർച്ചെ മുതൽ കരിഞ്ചാമുണ്ഡി, മാരുതിയോടൻ ഗുരിക്കൾ, ചീറങ്ങാട്ട് ഭഗവതി, വിഷ്ണമൂർത്തി, ഗുളികൻ, പൊട്ടൻ, കുറത്തി എന്നിവയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12ന് അന്നദാനം..





