Payangadi
HomeNews

മരുന്നുകളില്ലാതെ പുതിയങ്ങാടി ഫിഷറീസ് പ്രാഥമികാരോഗ്യ കേന്ദ്രം; രോഗികള്‍ വലയുന്നു..

21 Feb 20191 മിനിറ്റ് വായന
മരുന്നുകളില്ലാതെ പുതിയങ്ങാടി ഫിഷറീസ് പ്രാഥമികാരോഗ്യ കേന്ദ്രം; രോഗികള്‍ വലയുന്നു..

പുതിയങ്ങാടി ഫിഷറീസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് മരുന്നുകളില്ല രോഗികള്‍ ദുരിതത്തില്‍, മൂവായിരത്തോളം മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന പുതിയങ്ങാടി മേഖലയിലെ ഏക സര്‍ക്കാര്‍ ആതുരാലയം ആണിത്..

 മരുന്നുകള്‍ ലഭിക്കാതെ വന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. മരുന്ന് ക്ഷാമമാണ് രോഗികളെ വലയ്ക്കുന്നത്.മുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റ സബ് സെന്‍സറാണ് പുതിയങ്ങാടിയിലെ ഫിഷറീസ് പ്രാഥമിക ആരോഗ്യ കേന്ദ്രം..

  രാവിലെ മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ഇവിടെ ഡോക്ടര്‍മാരുടെയും മറ്റും സേവനം ലഭ്യമാണ്, എന്നാല്‍ ഏതാനും ദിവസങ്ങളായി മിക്ക മരുന്നുകളും ആശുപത്രിയില്‍ ലഭ്യമല്ല. ചൊവ്വാഴ്ച ദിവസങ്ങളില്‍ ആശുപത്രിയില്‍ ജീവിതശൈലി രോഗ പരിചരണത്തിന് പ്രത്യേക ക്യാമ്പുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യമായ മരുന്നുകളും ഇപ്പോള്‍ സ്റ്റോക്കില്ല..

ചുമയ്ക്കുള്ള സല്‍ബൂട്ടമോള്‍,ചൊറിച്ചിലിനുള്ള ക്ലൊബെറ്റാസോള്‍,ആന്റിബയോട്ടിക്‌സുകളായി അമോക്‌സ്‌ക്ലാവ് 625, മോക്‌സ് 500,ഷുഗറിനുള്ള മെറ്റ്‌ഫോമിന്‍ 500, ബ്ലഡ് പ്രഷറിനുള്ള ടെല്‍സാട്ടന്‍ , കൊളസ്‌ട്രോളിനുപയോഗിക്കുന്ന അറ്റോവാസ്ട്ടന്‍..ഇതൊന്നുമില്ല. 

നേരത്തെ ദിവസേന മുന്നൂറിലധികം രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു. എന്നാല്‍ മരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് കൂടുതലായും ചികിത്സതേടിയെത്തുന്നത്..

ആശുപത്രി ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആയി ഉയര്‍ത്താന്‍ ആവശ്യമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുണ്ട്, ഈ പ്രവര്‍ത്തനവും വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്നും ആക്ഷേപമുണ്ട്. ഫിഷറീസ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട അവസ്ഥയാണ് പുതിയങ്ങാടിയിലെ ജനങ്ങള്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക