Payangadi
മാട്ടൂൽ എം യു പി. സ്കൂൾ എം പി ഫണ്ട് ബസ്സ് ഉദ്ഘാടനം..
28 Feb 20191 മിനിറ്റ് വായന

| എം.പി. പി.കരുണാകരൻ സ്കൂൾ മാനേജർ പി.സി മൂസ ഹാജിക്ക് താക്കോൽ നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു.. |
മാട്ടൂൽ എം യു.പി.സ്കൂളിന് കാസർഗോഡ് പാർലിമെന്റ് എം പി.പി.കരുണാകരന്റേ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം പി.കരുണാകരൻ എം പി.നിർവ്വഹിച്ചു.സ്കൂൾ പി.ടി. എ പ്രസിഡണ്ട് വി.പി. കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ പി.സി മൂസ ഹാജി, കെ. കെ. അലി, അബ്ദുൽ ഖാദർ എം ,മുഹമ്മദ് കുഞ്ഞി ടി.എ, എ .വി . അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു..
കെ.വി.ദാമോദരൻ സ്വാഗതവും മുസ്തഫ യു.കെ നന്ദിയും പറഞ്ഞു.എം.പി.പി.കരുണാകരനെ കബ്ബ് മാസ്റ്റർ കെ.എം ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്കൗട്ട് - കബ്ബ് വിദ്യാർത്ഥികൾ ഗ്രീറ്റിംഗ് നൽകി സ്വീകരിച്ചു.പ്രസാദ് പി.വി, മുഹമ്മദ് കുഞ്ഞി പി.വി, സി.എം മുഹമ്മദ് ഷാഫി, ഫാരിഷ ആബിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..







