Payangadi
HomeNews

പുതിയങ്ങാടി കീരിത്തോട് സ്വകാര്യ വ്യക്തി കയ്യേറി നികത്തിയ നിലയിൽ..

27 Feb 20191 മിനിറ്റ് വായന
പുതിയങ്ങാടി കീരിത്തോട് സ്വകാര്യ വ്യക്തി കയ്യേറി നികത്തിയ നിലയിൽ..

ചൂട്ടാടില്‍ കീരിതോട് സ്വകാര്യ വ്യക്തി 100 മീറ്ററോളം കയ്യേറി നികത്തി വേലി കെട്ടി സ്വന്തമാക്കി. പുതിയങ്ങാടി ചൂട്ടാട് പ്രദേശങ്ങളുടെ പ്രധാന നീരൊഴുക്കും ചാലാണ് ഇതോടെ ഇല്ലാതായത്..

 മഴക്കാലങ്ങളില്‍ ഈ പ്രദേശത്തെ വെള്ളമൊഴുകി പാലക്കോട് പുഴയില്‍ എത്തേണ്ട മൂന്ന് കി.മീ ദൈര്‍ഘ്യമുള്ള തോട് നികന്നതോടെ വെള്ളം കെട്ടികിടന്ന് ഈ ഭാഗത്ത് ജലജന്യ രോഗങ്ങളുടെ ഭീഷണിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു..

 തോടിന് തടയണയും മഞ്ചയും ഉള്ളതുകൊണ്ട് പ്രദേശവാസികള്‍ മീന്‍ പിടിക്കാനും ചെമ്മീന്‍ വളര്‍ത്താനും തോടിനെ ഉപയോഗിച്ചിരുന്നു. മഴക്കാലത്ത് പ്രളയബാധിത പ്രദേശമായ ഇവിടുത്തെ പ്രധാന നീരൊഴുക്കുചാലാണ് നികത്തപ്പെട്ടത്..

 നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലബാര്‍ പരിസ്ഥിതി സമിതി പ്രവര്‍ത്തകരായ കെ.പി.ചന്ദ്രാംഗദന്‍, ഭാസ്‌കരന്‍ വെള്ളൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. തോടിനെ മണ്ണ് നീക്കി പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സമിതി കലക്ടര്‍ക്കും തഹ്‌സില്‍ദാര്‍ക്കും പരാതി നല്‍കി..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക