Kannur
നിര്‍മ്മാണമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് ; ചെങ്കല്‍ ക്വാറി സമരം നാളെ മുതല്‍
16 Sept 20191 മിനിറ്റ് വായന

പരിസ്ഥിതി പ്രശ്നങ്ങളും പ്രളയ പശ്ചാത്തലവും കണക്കിലെടുത്ത് ചെങ്കൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജില്ലയിൽ ചെങ്കൽ വ്യവസായം പ്രതിസന്ധിയിലേക്ക്. ചെങ്കൽ ക്വാറികൾക്കെതിരെ ജിയോളജി വകുപ്പും ഇതുമായി ബന്ധപ്പെട്ട അധികൃതരും സ്വീകരിക്കുന്ന കർശന നിലപാടിൽ പ്രതിഷേധിച്ച് നാളെ മുതൽ ജില്ലയിലെ ചെങ്കൽ ക്വാറി വ്യവസായി അസോസിയേഷൻ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. ജില്ലയിൽ അറുനൂറിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒട്ടുമിക്കതും പ്രളയത്തിനു ശേഷം പ്രവർത്തിക്കുന്നില്ല. ക്വാറികളെ ആശ്രയിച്ചു കഴിയുന്ന ലോഡിങ്, ഇതര സംസ്ഥാന തൊഴിലാളികളടക്കം 10,000-ത്തോളംപേർ തൊഴിലില്ലാതെ പ്രതിസന്ധിയിലാണ്.





