Payangadi
HomeNews

മാടായിപ്പാറയിൽ തീപിടുത്തം പതിവാകുന്നു: ഇന്നലെ മൂന്നിടങ്ങളിൽ തീപിടിച്ചു..

23 Feb 20191 മിനിറ്റ് വായന
മാടായിപ്പാറയിൽ തീപിടുത്തം പതിവാകുന്നു: ഇന്നലെ മൂന്നിടങ്ങളിൽ തീപിടിച്ചു..

മാടായിപ്പാറയിലും സമീപത്തുമായി മൂന്നിടങ്ങളിൽ വെള്ളിയാഴ്ച തീപ്പിടിത്തമുണ്ടായി. മാടായിപ്പാറ, കുളങ്ങരത്ത്‌ പള്ളിക്കടുത്തുള്ള ഖബർസ്ഥാൻ, റെയിൽവേ സ്റ്റേഷനു സമീപം എന്നിവങ്ങളിലാണ് ഉച്ചയ്ക്കും വൈകീട്ടുമായി തീപ്പിടിത്തമുണ്ടായത്.
ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ വേനൽക്കാലത്ത് സമൂഹവിരുദ്ധർ തീയിടുന്നതും ഭീഷണിയാണ്..

 കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിലധികം തവണ മാടായിപ്പാറയിലും സമീപത്തുമായി തീപ്പിടിത്തമുണ്ടായിട്ടുണ്ട്. എന്നാൽ സമീപപ്രദേശങ്ങളിലൊന്നും ഫയർ സ്റ്റേഷനില്ലാത്തതിനാൽ തീയണക്കാൻ ബുദ്ധിമുട്ടുകയാണ്..

കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ ഫയർസ്റ്റേഷനില്ല. മാടായിപ്പാറയിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പഴയങ്ങാടി കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ വേണമെന്നാണ് നാട്ടുകാരും പരിസ്ഥിതിപ്രവർത്തകരും ആവശ്യപ്പെടുന്നത്. കിലോമീറ്ററുകൾക്കപ്പുറത്തുള്ള പയ്യന്നൂരിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തിയാണ് തീണയക്കുന്നത്. ഗതാഗതക്കുരുക്ക് കൂടി അനുഭവപ്പെടുന്നതോടെ അഗ്നിരക്ഷാസംഘമെത്തുമ്പോഴേക്കും ഏക്കറോളം സ്ഥലത്തെ പുൽമേടുകൾ കത്തിനശിച്ചിട്ടുണ്ടാകും... ചൂട് കനക്കുന്നതോടെ തീപിടിക്കാനുള്ള സാധ്യതയും എറിവരുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക