Payangadi
HomeNews

ഇരുളിൽ കണ്ണടച്ച് എരിപുരം കവല...

19 Feb 20191 മിനിറ്റ് വായന
ഇരുളിൽ കണ്ണടച്ച് എരിപുരം കവല...
പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം പോലീസ് സ്റ്റേഷൻ ജംഗ്ഷനിലും പരിസരത്തുമായി സ്ഥാപിച്ച സോളാർ വിളക്കുകളിൽ കത്തുന്നത് നാലെണ്ണം മാത്രം..

 ഒരു സോളാർ വിളക്കിന്റെ പാനൽ വള്ളിപ്പടർപ്പ് കൊണ്ട് മൂടിയിരിക്കയാണ്. റോഡിലെ പ്രധാന കവലയായതിനാൽ ഇവിടെനിന്നാണ് മുട്ടം, ഏഴോം ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിഞ്ഞു പോകുന്നത്..

താവം മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇടതടവില്ലാതെ കെ.എസ്.ടി.പി. റോഡ് വഴിയാണ് കടന്നുപോകുന്നത്..

 എരിപുരം ഇറക്കവും പിന്നീടുള്ള ട്രാഫിക് സർക്കിളും രാത്രി ഇവിടെയുണ്ടാകുന്ന വെളിച്ചക്കുറവും അപകടസാധ്യത കൂട്ടുന്നു. കാൽനടയാത്രക്കാരെയും വെളിച്ചക്കുറവ് ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കത്താത്ത സോളാർ വിളക്കുകൾ കത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക