Payangadi
HomeNews

ഏഴോം പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം..

27 Feb 20191 മിനിറ്റ് വായന
ഏഴോം പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം..

ഏഴോം പഞ്ചായത്തിന് സമ്പൂർണ ഗുണമേന്മ ഉറപ്പുവരുത്തിയതിനുള്ള ഐ.എസ്.ഒ. അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം ടി.വി.രാജേഷ് എം.എൽ.എ. നിർവഹിച്ചു..

 പൂർത്തീകരിച്ച ലൈഫ് വീടുകളുടെ താക്കോൽദാനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി.നാരായണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല അധ്യക്ഷതവഹിച്ചു. പി.എം.സുമതി, കെ.എൻ.അനിൽകുമാർ, സി.വി.കുഞ്ഞിരാമൻ, കെ.ചന്ദ്രൻ, കെ.പി.മോഹനൻ, പി.സി.രാഘവൻ, മോഹനൻ പയ്യരട്ട, കെ.സജിത എന്നിവർ സംസാരിച്ചു..

ടച്ച് സ്‌ക്രീൻ ടോക്കൺ മെഷിൻ, ഹെൽപ് ഡസ്ക്, കുടിവെള്ളലഭ്യത, മുലയൂട്ടൽ കേന്ദ്രം, സോളാർ സംവിധാനത്തോടെയുള്ള വൈദ്യുതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്..

വിവിധ സേവനങ്ങൾക്കായി 12-ൽ പരം സോഫ്റ്റ് വെയറുകൾ പഞ്ചായത്തിൽ ഉപയോഗിക്കുന്നുണ്ട്. ജില്ലയിൽ ആദ്യമായി സകർമ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഭരണസമിതി യോഗങ്ങൾ ക്രമീകരിച്ച പഞ്ചായത്താണ് ഏഴോം..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക