Payangadi
HomeNews

കബീര്‍ മാട്ടൂലിന്‍റെ അജ്മീര്‍ യാത്ര അനുഭവങ്ങള്‍ ഓണ്‍ലൈന്‍ ബുക്കാവുന്നു..

23 Feb 20191 മിനിറ്റ് വായന
കബീര്‍ മാട്ടൂലിന്‍റെ അജ്മീര്‍ യാത്ര അനുഭവങ്ങള്‍ ഓണ്‍ലൈന്‍ ബുക്കാവുന്നു..

മാട്ടൂലിന്‍റെ പ്രീയപ്പെട്ട എഴുത്തുകാരന്‍ കബീര്‍ മാട്ടൂല്‍  സഫാരി ഹോളിഡൈസിനൊപ്പം അടുത്തിടെ നടത്തിയ അജ്മീര്‍ യാത്രയിലെ നല്ല അനുഭവങ്ങള്‍ കബീര്‍ മാട്ടൂല്‍ ഓണ്‍ലൈന്‍ ബുക്കായി പുറത്തിറക്കുന്നു..

ഫിബ്രവരി 14 മുതല്‍ 20 വരെ നടത്തിയ യാത്രയില്‍  അജ്മീര്‍, ഡല്‍ഹി കുതുബ് മിനാര്‍,ചെങ്കോട്ട,ഗാന്ധി സമാധി,ഡല്‍ഹി ജുമാ മസ്ജിദ്,ഇന്ത്യാ ഗേറ്റ്,നിസാമുദ്ധീന്‍ മഖാം,താജ്മഹല്‍,ആഗ്ര കോട്ട എന്നിവിടങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങളും അവിടത്തെ ചരിത്രങ്ങളുമാണ് ബുക്കിലൂടെ വിവരിക്കുന്നത്..

കെ. എം.ക്രിയേഷന്‍ നോളജ് പ്രമോഷനും കെ.എം.ഇസ്ലാമിക് മീഡിയായും ചേര്‍ന്നാണ് പുസ്തകം നിര്‍മ്മിക്കുന്നത്..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക