Payangadi
HomeNews

ഹർത്താൽ ബാധിക്കാതെ പഴയങ്ങാടി മൊട്ടാമ്പ്രം..

19 Feb 20191 മിനിറ്റ് വായന
ഹർത്താൽ ബാധിക്കാതെ പഴയങ്ങാടി  മൊട്ടാമ്പ്രം..
മാടായി മൊട്ടാമ്പ്രത്ത് ഏതുസംഘടന ആഹ്വാനം ചെയ്യുന്ന ഹർത്താലായാലും പണിമുടക്കായാലും ഇവിടെ ബാധിക്കാറില്ല. 1987-ൽ ഒരുബന്ദുമായി ബന്ധപ്പെട്ട് പുറമെനിന്നെത്തിയവരും കടക്കാരും തദ്ദേശവാസികളും തമ്മിൽ വലിയ വാക്കേറ്റവും സംഘർഷവുമുണ്ടായി. പിന്നീടാരും ഇത്തരം വേളകളിൽ ഇങ്ങോട്ട് വരാറില്ല. അന്നെടുത്ത തീരുമാനമാണ്, ആര് ആഹ്വാനം ചെയ്യുന്ന ഹർത്താലായാലും പണിമുടക്കായാലും ഇവിടെ കടകൾ സാധാരണപോലെ പ്രവർത്തിക്കുമെന്നത്. ഇത് ലംഘിച്ച് ഹർത്താൽ അനുകൂലികൾ തിങ്കളാഴ്ച രാവിലെ എത്തിയതാണ് പ്രദേശവാസികളെയും വ്യാപാരികളെയും പ്രകോപിതരാക്കിയത്..

ഇക്കുറിയും അവർ പതിവ് തെറ്റിച്ചില്ലെങ്കിലും ഹർത്താലനുകൂലികളായ ചിലർ കടയടയ്ക്കണമെന്ന ആവശ്യവുമായി മൊട്ടാമ്പ്രത്ത് എത്തിയത് വാക്കേറ്റത്തിനും തർക്കത്തിനുമിടയായി. പഴയങ്ങാടി എസ്.ഐ. ബിനു മോഹനനും സംഘവും ഹർത്താലനുകൂലികളായ രണ്ടുപേരെ അറസ്റ്റുചെയ്തതോടെ പ്രശ്നം തീർന്നു. ഇവരെ പിന്നീട് വിട്ടയച്ചു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക