Payangadi
HomeNews

മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂൾ പഠനോത്സവം 'സമൂസ' ഫെബ്രുവരി 15, 16 ന്..

14 Feb 20191 മിനിറ്റ് വായന
മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂൾ പഠനോത്സവം 'സമൂസ' ഫെബ്രുവരി 15, 16 ന്..
മാട്ടൂൽ: മാട്ടൂൽ നോർത്ത് മാപ്പിള യു.പി.സ്കൂൾ 
പഠനോത്സവം 
Educational Expo സമൂസ (സർഗാത്മക മൂല്യങ്ങളുടെ സംഘപഠനം)                 ഈ വരുന്ന 15, 16 തീയതികളിൽ  സ്കൂളിൽ വച്ച് നടക്കും..

 ബഹു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ: കെ.വി.മുഹമ്മദലിയുടെ അധ്യക്ഷതയിൽ ബഹു: ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും..കുട്ടികളുടെ വിവിധ വിഷയങ്ങളിലെ മികവുകൾ പ്രദർശിപ്പിക്കും..

കാർഷിക പുരാവസ്തു പ്രദർശനം, സോപ്പ്, ചോക്ക്, ചൂടിപ്പടം എന്നിവ തത്സമയ നിർമ്മാണം, രക്ഷിതാക്കളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ എന്നിവ നടക്കും..

ഏവരേയും സ്വാഗതം ചെയ്യുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക