Payangadi
HomeNews

കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ക്യാമറ മോഷണംപോയി..

12 Jan 20191 മിനിറ്റ് വായന
കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ക്യാമറ മോഷണംപോയി..
കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ മുറിയിൽ സൂക്ഷിച്ച വെബ് ക്യാമറയും എസ്.എൽ.ആർ. ക്യാമറയും മോഷണംപോയതായി പരാതി.

15,000 രൂപയുടെ വെബ്ക്യാമറയും 40,000 രൂപയുടെ എസ്.എൽ.ആർ. ക്യാമറയുമാണ് നഷ്ടപ്പെട്ടതായി പരാതിനൽകിയത്. എൻ.എസ്.എസ്. ക്യാമ്പിനായി ക്യാമറ എടുത്തിരുന്നതായും പിന്നീട് അവിടെത്തന്നെ വെച്ചതായും പറയുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മുറിതുറന്നപ്പോഴാണ് ക്യാമറകൾ കാണാതായ വിവരമറിയുന്നത്. പഴയങ്ങാടി പോലീസ് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക