Kerala
HomeNews

29 ന് പണിമുടക്ക്; മെഡിക്കല്‍ സ്‌റ്റോറുകള്‍ ഒന്നും തുറക്കില്ല

28 Oct 20191 മിനിറ്റ് വായന
29 ന് പണിമുടക്ക്; മെഡിക്കല്‍ സ്‌റ്റോറുകള്‍ ഒന്നും തുറക്കില്ല



ഈ മാസം 29 ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സ്‌റ്റോറുകള്‍ അടച്ചിട്ട് പ്രതിഷേധം. ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന തരത്തിലുള്ള നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഓള്‍ കേരളാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഖജനാവിന് വരുമാനം ഉണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന നടപടികളില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ അനിശ്ചിത കാലത്തേയ്ക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവിലേയ്ക്ക് ഇറങ്ങുമെന്നും കേരളാ വ്യാപാര ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ജില്ലാ കളക്‌ട്രേറ്റുകളിലേയ്ക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേയ്ക്കും അന്ന് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക