Payangadi
HomeNews

ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 27 മുതൽ 30 വരെ നടക്കും...

25 Dec 20181 മിനിറ്റ് വായന
ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 27 മുതൽ 30 വരെ നടക്കും...
ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 27 മുതൽ 30 വരെ നടക്കും.

27-ന് വൈകീട്ട് ഏഴോം കൂർമ്പ ഭഗവതി ക്ഷേത്രത്തിൽനിന്ന്‌ കലവറ നിറയ്ക്കൽ ഘോഷയാത്ര, ഭജനസന്ധ്യ, മെഗാ തിരുവാതിര എന്നിവ ഉണ്ടാകും. 28-ന് വൈകീട്ട് ഏഴിന് മെഗാഷോ ഗാനമേള. 29-ന് രാത്രി കണ്ടത്തിലെ തറവാട്ടിൽനിന്ന്‌ കാഴ്ചവരവ്. 30-ന്‌ ഉച്ചയ്ക്ക് 12ന് തിരുവാർ മൊഴി തമ്പുരാട്ടിയുടെ തിരുമുടി നിവരൽ. വീരൻ, വീരാളി, പുതിയ ഭഗവതി, മൂത്ത ഭഗവതി, നാഗകന്യക, ഇളങ്കോലം, നിദ്രാ ഗോപാലൻ, വിഷ്ണുമൂർത്തി, കുണ്ടോർചാമുണ്ഡി, കുറത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക