Payangadi
HomeNews

ഏഴോം പഞ്ചായത്തിനും മൂന്നാം പിടിക്കയ്ക്കുമിടയിലെ റോഡിന്റെ അരിക് തകർന്നത് അപകടക്കെണിയാവുന്നു.....

28 Nov 20181 മിനിറ്റ് വായന
ഏഴോം പഞ്ചായത്തിനും മൂന്നാം പിടിക്കയ്ക്കുമിടയിലെ റോഡിന്റെ അരിക് തകർന്നത് അപകടക്കെണിയാവുന്നു.....

എരിപുരം-കുപ്പം റോഡ് മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കുകയാണ്. എന്നാൽ, ഈ റോഡിൽ ഏഴോം പഞ്ചായത്തിനും മൂന്നാം പിടിക്കയ്ക്കുമിടയിലെ റോഡിന്റെ അരിക് തകർന്നത് വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. വൈദ്യുതി ട്രാൻസ്‌ഫോർമറിനടുത്താണ് റോഡരിക് തകർന്നത് യാത്രക്കാർക്ക് ഭീഷണിയായി മാറുന്നത്....

തകർന്ന റോഡിന്റെ രണ്ടുഭാഗത്തായി ടാർ വീപ്പകൾ എടുത്തുവെച്ചിട്ടുണ്ട്. ശക്തിയായി മഴ പെയ്താൽ വെള്ളൊഴുക്കിൽ റോഡിന്റെ കൂടുതൽ ഭാഗം തകരാനിടയായേക്കും. വാഹനങ്ങൾക്ക്‌ മാത്രമല്ല, കാൽനടയാത്രക്കാർക്കും അപകടഭീഷണിയായി മാറിയ റോഡിന്റെ തകർന്ന ഭാഗം ശരിയാക്കി ഇതുവഴിയുള്ള സുഗമമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക