Payangadi
HomeNews

കെ.സി.ഇ.യു. ജില്ലാ സമ്മേളനം ഡിസംബർ 8,9 പിലാത്തറയിൽ

28 Nov 20181 മിനിറ്റ് വായന
കെ.സി.ഇ.യു. ജില്ലാ സമ്മേളനം ഡിസംബർ 8,9 പിലാത്തറയിൽ

കേരള കോ ഓപ്പ്. എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം എട്ടിനും ഒമ്പതിനും പിലാത്തറയിൽ നടക്കും. 28-ന് നാലുമണിക്ക് സ്വാഗതസംഘം ഓഫീസിൽ പൊതുജനങ്ങൾക്കായി നവോത്ഥാന ക്വിസ് മത്സരം നടക്കും...

29-ന് 4.30-ന് പിലാത്തറ ബസ്‍സ്റ്റാൻഡിൽ സാംസ്കാരികസമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘തളപ്പ്’ നാടകം അരങ്ങേറും. ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് ചിത്ര-ചരിത്ര പ്രദർശനം തുടങ്ങും. നാലിന് 4.30-ന് പഴയങ്ങാടിയിൽ ട്രേഡ് യൂനിയർ സമ്മേളനം നടക്കും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാവിരുന്ന്...

ഏഴിന് വൈകീട്ട് അഞ്ചിന് പിലാത്തറയിൽ വിളംബര ഘോഷയാത്ര നടക്കും. ഒമ്പതിന് രാവിലെ 10-ന് കൈരളി ഓഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. മുൻകാല നേതൃസംഗമം, യാത്രയയപ്പ് സമ്മേളനം എന്നിവയുണ്ടാകും...

പത്രസമ്മേളനത്തിൽ ചെയർമാൻ കെ.പദ്മനാഭൻ, ജനറൽ കൺവീനർ പി.ഗോവിന്ദൻ, കൺവീനർ വി.വിനോദ്, സി.എം.വേണുഗോപാലൻ, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക