Payangadi
HomeNews

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി: മണ്ണ്, ജലം, വായു ലഘു പരീക്ഷണങ്ങളുമായി ജീവനം 2018...

27 Nov 20182 മിനിറ്റ് വായന
കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി: മണ്ണ്, ജലം, വായു ലഘു പരീക്ഷണങ്ങളുമായി ജീവനം 2018...



കല്ല്യാശ്ശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2018-2019 അധ്യയന വർഷത്തിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാരിസ്ഥിതിക അവബോധ പ്രചാരണ പദ്ധതിയാണ് ജീവനം 2018...


വിദ്യാർത്ഥികളുടെ പഠന മേഖലയെ പരിപോഷിപ്പിക്കുന്ന രീതിയിലും അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജീവന്റെ നിലനിൽപ്പിന് ആധാരമായിരിക്കുന്ന വായു, ജലം, മണ്ണ് എന്നീ അടിസ്ഥാന വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി 2018 നവംബർ 26 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഒര് ലഘു പരീക്ഷണ ശിൽപശാല മാട്ടൂൽ എം യു .പി സ്കൂളിൽ വച്ച് നടന്നു..


കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂൽ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ എൽ, പി., യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 250 വിദ്യാർത്ഥികൾ മുഴു ദിന പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ജല പരിശോധന കിറ്റ് ഉപയോഗിച്ച് കുടിവെള്ളത്തിന്റെ അമോണിയ, നൈട്രേറ്റ്  പരിശോധന ,PH പരിശോധന, വായു മർദ്ദവുമായി  ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ദ്രാവക മർദ്ദത്തിന്റെ ഇംപ്രവൈസ്ഡ് പരീക്ഷണങ്ങൾ, കുട്ടികൾക്ക് സ്വയം ചെയ്യാൻ സാധ്യമാകുന്ന ഉപകരണങ്ങൾ എന്നിവ ശിൽപശാലയിൽ നടന്നു...


മാടായി ഉപജില്ല യിലെ സയൻസ് അധ്യാപകരായ  ദിനേഷ് കുമാർ തെക്കുമ്പാട്, പ്രസാദ് പി വി  എന്നിവർ പരീക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ.രാജേന്ദ്രപ്രസാദ്.എം ഉദ്ഘാടനം ചെയ്തു.മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സി. കൃഷ്ണൻ സ്വാഗതവും പ്രസാദ് പി.വി. നന്ദിയും പറഞ്ഞു.എച്ച്.എം ഫോറം കൺവീനർ ഒ.രാമചന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ വി.പി.കെ, മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് കുഞ്ഞി ടി.എ, അബ്ദുൽ ഖാദർ എ.വി എന്നിവർ ആശംസകൾ അർപ്പിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ രമേശൻ പി.യു. ശിൽപശാല സന്ദർശിച്ചു.ബോട്ടാണിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ ഒ .പി .പ്രേമകുമാർ, ടെക്നിക്കൽ ഓഫീസർ ജി. തുളസീദാസ്, റിസർച്ച് സ്കോളർ വിലാസ് ടി.എസ്സ് എന്നിവർ നേതൃത്വം നൽകി...


സമാപനത്തിൽ വിദ്യാർത്ഥികൾ കളിമണ്ണ് കുഴച്ച് രൂപങ്ങൾ നിർമ്മിക്കുകയും മണ്ണ് കൊണ്ടൊരു കൈയ്യഴുത്ത് ഭാഗമായി 15 മീറ്റർ വെള്ളത്തുണിയിൽ ചളിയിൽ കുതിർന്ന കൈ പതിപ്പിക്കുകയും ചെയ്തു...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക