Payangadi
HomeNews

പഴയങ്ങാടി – പുതിയങ്ങാടി റോഡ് നവീകരണം നിലച്ചു...

12 Nov 20181 മിനിറ്റ് വായന
പഴയങ്ങാടി – പുതിയങ്ങാടി റോഡ് നവീകരണം നിലച്ചു...

പുതിയങ്ങാടി റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. 2017 നവംബറിലായിരുന്നു പഴയങ്ങാടി – പുതിയങ്ങാടി റോഡ് നന്നാക്കൽ കൊട്ടിഘോഷിച്ചു മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തത്. 3.25കോടി രൂപ ചെലവി‌ട്ടാണു പദ്ധതി. ആദ്യഘട്ട ടാറിങ് നടന്നെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം ഉടൻ തന്നെ തകർന്നു...

പഴയങ്ങാടി റോഡ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ നിറയെ കുഴികളായി. ഇതു നന്നാക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.  റോഡുപണി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഇതുവഴിയുള്ള ഓട്ടോ സർവീസ് പൂർണമായും നിർത്തിവയ്ക്കുമെന്ന് പഴയങ്ങാടി ബീവി റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പറ‍ഞ്ഞു...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക