Kannur
സ്വയംതൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു
10 Dec 20201 മിനിറ്റ് വായന

കണ്ണൂർ : ലഘുവ്യവസായ യോജന പദ്ധതിക്ക് കീഴിൽ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പരമാവധി 4,00,000 രൂപയാണ് വായ്പ. അപേക്ഷകർ 18-നും 55-നും മധ്യേ പ്രായമുള്ളവരായിരിക്കണം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുടുംബ വാർഷികവരുമാനം 3,00,000 രൂപയിൽ കവിയരുത്. താത്പര്യമുള്ളവർ അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2705036.





