Kerala
HomeNews

കണ്ണൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

14 Jan 20211 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു


കണ്ണൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക