Kannur
HomeNews

പയ്യാമ്പലത്ത് വാഹനം ഇടിച്ചുകയറിയ സംഭവം: യുവാവ് അറസ്റ്റില്‍

15 Dec 20201 മിനിറ്റ് വായന
പയ്യാമ്പലത്ത് വാഹനം ഇടിച്ചുകയറിയ സംഭവം: യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: പയ്യാമ്പലം ബീച്ച് റോഡില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കക്കാട് സ്വദേശി മിഥുന്‍ (25) ആണ് അറസ്റ്റിലായത്. 


കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റുിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മാട്ടൂല്‍ സ്വദേശി ഇര്‍ഫാനെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥുന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച ശേഷമാണ് നിന്നത്. അശ്രദ്ധയോടെ വാഹനമോടിച്ചതിനാണ് മിഥുന്റെ പേരില്‍ പോലിസ് കേസെടുത്തത്.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക