Information
HomeNews

താല്‍ക്കാലിക അധ്യാപക നിയമനം.

26 Apr 20221 മിനിറ്റ് വായന
താല്‍ക്കാലിക അധ്യാപക നിയമനം.



 കണ്ണൂര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.



ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, എം സി ആര്‍ ടി എന്നീ വിഷയങ്ങളിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലുമാണ് നിയമനം.



അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി ഓഫീസില്‍ സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച്‌ പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0497 2700357 (ഐടിഡിപി), 0460 2203020 (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണ്ണൂര്‍).

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക