Kerala
HomeNews

പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി; സംഭവം കോഴിക്കോട്

14 Apr 20261 മിനിറ്റ് വായന
പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി; സംഭവം കോഴിക്കോട്


കോഴിക്കോട് ചെലവൂരിൽ അരുംകൊല. പതിനാറുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുവുമായ അദിനാനെ അതേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരിൽ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. കള്ളൻ കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെലവൂർ സ്വദേശിനി 16 കാരിയായ നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദിനാനാണ് ക്രൂരകൃത്യം ചെയത്. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു.

പെൺകുട്ടിയുടെ മൃതദേഹം കണ്ട ഉടനെ അദിനാനെ മുകളിലെ നിലയിൽ മുറിയിൽ പൂട്ടിയിട്ടാണ് പതിനാറുകാരിയുമായി വീട്ടുകാർ ആശുപത്രിയിൽ പോയത്. മടങ്ങിയെത്തി മുറി തുറന്നപ്പോൾ യുവാവിന്റെ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുവായ അദിനാൻ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം. 

യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി കണ്ടുപിടിച്ചതിന് പിന്നാലെ അദിനാനെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ട് തുറന്നാണ് അദിനാൻ വീടിനകത്ത് കയറിയത്. വീട്ടിലെ സിസിടിവികൾ നശിപ്പിച്ച നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക