Kerala
HomeNews

ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

3 Apr 20261 മിനിറ്റ് വായന
ഇന്ന് ദുഃഖവെള്ളി; പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ

  


യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. പീലാത്തോസിന്റെ ഭവനത്തിൽ നിന്നും ഗാഗുൽത്താ മലയിലേക്കുള്ള യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് ദേവാലയങ്ങളിൽ കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം, നഗരികാണിക്കൽ തുടങ്ങിയ ശുശ്രൂഷകൾ നടക്കും. പ്രത്യേക പ്രാർത്ഥനകളാലും ഉപവാസത്താലും വിശ്വാസികൾ ഈ ദിനം പവിത്രമാക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക