Kerala
HomeNews

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

25 Apr 20261 മിനിറ്റ് വായന
അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

 



പാലക്കാട്: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ തടസ്സപ്പെടുന്നതിന് കാരണം ട്രാന്‍സ്‌ഫോര്‍മറുകളില്‍ അമിതഭാരം അനുഭവപ്പെടുമ്പോള്‍ സംവിധാനം തനിയെ നിലയ്ക്കുന്നതാണെന്നും പറഞ്ഞു. കെ.എസ്.ഇ.ബി ബോധപൂര്‍വ്വം വൈദ്യുതി നിയന്ത്രിക്കുന്നില്ലെന്നും പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലില്ലാത്ത വിധം ഉയരുകയാണെന്നും വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപയോഗങ്ങളില്‍ കാണിക്കുന്ന അനിയന്ത്രിത ഉപയോഗവും പ്രശ്‌നമായി മന്ത്രി ചൂണ്ടിക്കാട്ടുന്നു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് മൂലം ഭൂരിഭാഗം പേരും ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിക്കുന്നത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. കനത്ത ചൂടില്‍ ഉപഭോഗം വര്‍ധിക്കുമ്പോഴും നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവാത്തത് ഗ്രിഡിനെ ബാധിക്കുന്നു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടതായും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക