Kerala
HomeNews

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി

1 Apr 20261 മിനിറ്റ് വായന
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി

 



കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ചലച്ചിത്ര അക്കാദമി മുൻ ചെയര്‍മാനുമായ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി.ഫെഫ്ക റൈറ്റേഴ്സ് യൂണിയനില്‍ നിന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നുമാണ് പുറത്താക്കിയത്.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനില്‍ വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്‌ഐടിക്കുമാണ് നടി പരാതി നല്‍കിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക