Kerala
HomeNews

ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും

8 Apr 20261 മിനിറ്റ് വായന
ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും


ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വിധി 10ന്. വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രഞ്ജിത്തിന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വോട്ട് ചെയ്യാന്‍ അവകാശമുണ്ട് എന്ന് പറയുന്നത് 1951 ആക്ട് പ്രകാരം ശരിയല്ലെന്നും ജയിലില്‍ ഉള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

റെഗുലര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്‍പില്‍ ഇരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. വോട്ട് ചെയ്യുക എന്നത് പ്രതിയെ സംബന്ധിച്ച് മൗലികവകാശമല്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സാ സൗകര്യം കോടതി നിര്‍ദേശ പ്രകാരം ഒരുക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ ഇടക്കാല ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച് രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറെ അടക്കം ലൊക്കേഷനില്‍ ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോര്‍ട്ട്‌കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും, കാരവനിലും രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക