Kerala
HomeNews

വാഹനാപകടങ്ങൾ വർധിക്കുന്നു: റോഡിൽ വേണം ജാഗ്രത

20 Apr 20261 മിനിറ്റ് വായന
വാഹനാപകടങ്ങൾ വർധിക്കുന്നു: റോഡിൽ വേണം ജാഗ്രത

 


             

                             

സംസ്ഥാനത്ത്‌ വാഹന അപകടത്തിൽ മരണങ്ങൾ കുറയുമ്പോഴും അപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ.

ഇ‍ൗ വർഷം ഫെബ്രുവരി വരെ 9607 അപകടങ്ങളുണ്ടായി. അതിൽ 636 മരിച്ചു. 11,083 പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 1149 അപകടങ്ങൾ കൂടുതൽ. പരിക്കേറ്റവരുടെ എണ്ണത്തിലും വർധനയുണ്ട്‌. മരിക്കുന്നവരിൽ മൂന്നിലൊന്നും ഇരുചക്ര വാഹനക്കാരാണ്‌.

അമിതവേഗം, ചുവപ്പ് സിഗ്നൽ ജംപ്‌, അനിയന്ത്രിതമായ വാഹന പെരുപ്പം എന്നിവ ഉൾപ്പെടെ അപകടങ്ങൾക്ക്‌ കാരണങ്ങൾ നിരവധിയാണ്‌.

കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളുമുള്ള റോഡുകളിൽ ദൂരക്കാഴ്‌ച കുറവായിരിക്കും. ഡ്രൈവർക്ക് പരിചയം ഇല്ലെങ്കിൽ അപകട സാധ്യതയും കൂടും. ഇത്തരം ഘട്ടത്തിൽ ശ്രദ്ധിച്ച്‌ വാഹനം ഓടിക്കുകമാത്രമാണ്‌ അപകടം ഒഴിവാക്കാനുള്ള വഴി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക