Kerala
HomeNews

മഴവരുന്നുണ്ടേ… കൂട്ടിന് ഇടിയും മിന്നലും

24 Apr 20261 മിനിറ്റ് വായന
മഴവരുന്നുണ്ടേ… കൂട്ടിന് ഇടിയും മിന്നലും

 


കേരളത്തിൽ ശക്തമായ ചൂടിന് താല്കാലിക ശമനം ഉണ്ടാകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ എല്ലാവർക്കും ആശ്വാസമാകുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക