Kerala
അവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസ് വേണ്ട; നിയമവിരുദ്ധം, അവകാശ ലംഘനം എന്ന് വി ശിവന്‍കുട്ടി
16 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുട്ടികള്‍ക്ക് വേനലവധിയാണ്. കളിച്ചും രസിച്ചും അവര്‍ ആഘോഷത്തിലാണ്. ഇതിന് പുറമെ അത്യുഷ്ണത്തിന്റെ കാലം കൂടിയാണിത്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് വേനലവധി നിശ്ചയിച്ചത്. എന്നാല്‍ അവധിക്കാലത്തും സ്പെഷ്യല്‍ ക്ലാസുകള്‍ ചില സ്കൂളുകളില്‍ നടത്തുന്നുണ്ട്. ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
തൊഴിലാളികള്‍ക്ക് പോലും ഉച്ചസമയം പുറംജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യമാണ്. ഈ കാലാവസ്ഥയില്‍ കുട്ടികളെ സ്കൂളുകളില്‍ ഇരുത്തരുത്. അവരുടെ ആരോഗ്യത്തെ ബാധിക്കും. അവധികാലത്ത് പഠന ഭാരം അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമായേ കാണാന്‍ സാധിക്കൂ. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.





