Kerala
HomeNews

ഉയർന്നത് താഴ്ന്നു: സ്വർണവിലയിൽ ഇന്ന് കുറവ്

15 Jul 20251 മിനിറ്റ് വായന
ഉയർന്നത് താഴ്ന്നു: സ്വർണവിലയിൽ ഇന്ന് കുറവ്

 


സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് സംഭവിച്ചു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് വിലയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 73,160 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയായിരുന്നു. 80 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 10 രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 9,145 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക