Kerala
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
23 Apr 20261 മിനിറ്റ് വായന

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസ്സുകാരനാണ് ദാരുണാന്ത്യം. അഴുർ സ്വദേശികളായ ദിലീപ് -അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് പുലർച്ചെ കട്ടിലിൽ നിന്ന് പാമ്പിന്റെ കടിയേറ്റത്. മൂർഖൻ പാമ്പിനെ വീട്ടിൽ നിന്ന് പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിയോടെ കട്ടിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാലിൽ എന്തോ കടിച്ചു എന്ന് കുട്ടി തന്നെ പറയുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.





