Kerala
കമ്മിഷൻ കിട്ടിയില്ല; വെട്ടേറ്റ നവവരൻ കണ്ണൂരിലെ ആശുപത്രയില്‍ തീവ്രപരിചരണവിഭാഗത്തില്‍, ബ്രോക്കര്‍ക്കെതിരേ കേസ്
7 Apr 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർഗോഡ് : വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നല്‍കിയില്ലെന്ന പേരില്‍ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബ്രോക്കർക്കെതിരേ കേസ്.പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. പറമ്പയിലെ ബേബിക്കെതിരേയാണ് ചിറ്റാരിക്കാല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തത്.
ഏപ്രില്‍ നാലിന് രാത്രി ഏഴോടെയാണ് സംഭവം. അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി.
കണ്ണൂരില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്രഹാം തീവ്രപരിചരണവിഭാഗത്തിലാണ്. വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയനിലയിലാണ്. കോടതിയില്‍ ഹാജരാക്കിയ ബേബിയെ റിമാൻഡ് ചെയ്തു.





