Kerala
HomeNews

ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കും, ഹോട്ടല്‍ സമരം മാറ്റി

20 Mar 20261 മിനിറ്റ് വായന
ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കും, ഹോട്ടല്‍ സമരം മാറ്റി

 


             

                                                                                         

പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സിവില്‍ സപ്ലൈസ് കമ്മിഷണർ നടത്തിയ ചർച്ചയില്‍ അനുകൂല തീരുമാനമായതോടെ 23ന് നടത്താനിരുന്ന കടയടപ്പ് സമരം കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്‌.ആർ.എ) മാറ്റിവച്ചു.

20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മിഷണർ ഉറപ്പുനല്‍കി.

സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച്‌ സിലിണ്ടർ വിതരണത്തോത് വർദ്ധിപ്പിക്കും. പൈപ്പ് ലൈൻ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷൻ നല്‍കും.

എല്ലാ ജില്ലയിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തില്‍ കെ.എച്ച്‌.ആർ.എ പ്രതിനിധികളെ ഉള്‍പ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറല്‍ സെക്രട്ടറി എൻ. അബ്ദുള്‍ റസാഖും അറിയിച്ചു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക