Kerala
HomeNews

പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി ഭാര്യയുടെ ആഭരണങ്ങൾ കവർന്നു

4 Mar 20261 മിനിറ്റ് വായന
പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി ഭാര്യയുടെ ആഭരണങ്ങൾ കവർന്നു



തൃശൂർ | പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പൂജാരിയുടെ ഭാര്യയുടെ 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വർണാഭരണങ്ങളാണ് പ്രതി കവർന്നത്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നത്.മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റു കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽ ആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് പ്രതി പോലീസിന്റെ വലയിലായത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക