Kerala
HomeNews

കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

4 Mar 20261 മിനിറ്റ് വായന
കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


വയനാട്: ബത്തേരിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രാജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം.

രാജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനാൽ കാട്ടാന ആക്രമണത്തിൽ മരിച്ചതാണോയെന്ന് സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, രാജീവ് വീണുകിടന്ന സ്‌ഥലത്ത്‌ കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാവുകയുള്ളൂ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക