Kerala
HomeNews

തെരഞ്ഞെടുപ്പ് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

22 Mar 20261 മിനിറ്റ് വായന
തെരഞ്ഞെടുപ്പ് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ഒമ്പതിന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻന്റ്സ് ആക്റ്റ് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. അന്ന് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ‌്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് പ്രകാരമുള്ള എല്ലാ സ്വകാര്യ സംരംഭങ്ങൾ, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും അവധി ബാധകമാണ്. ഇവർ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടി അവധി നൽകണം. നിയോജക മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികൾ, താൽകാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ശമ്പളത്തോടുകൂടിഅവധി അനുവദിക്കണം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക